പോപ്പുലര്‍ ഫിനാന്‍സ് ചെയർപേ​ഴ്സൺ മേരിക്കുട്ടി ഡാനിയലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം

  6000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് നീളുന്നു . പോലീസില്‍ നിന്നും അന്വേഷണം സി ബി ഐ ഉടന്‍ ഏറ്റെടുക്കും . സി ബി ഐയ്ക്ക് അന്വേഷണം വിട്ടുകൊണ്ട് കേരളസര്‍ക്കാര്‍ ഗസറ്റ് വിജ്ഞ്ജാപനം ഇന്നലെ ഇറക്കിയിരുന്നു . പോപ്പുലര്‍ ഉടമ തോമസ് ഡാനിയല്‍ എന്ന റോയി ,ഭാര്യ പ്രഭ ,മക്കളായ ഡോ. റിനു , ഡോ. റിയ , റീബ എന്നിവരെ പോലീസ് പിടികൂടി എങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന തട്ടിപ്പ് സ്ഥാപനത്തിന്‍റെ ചെയർപേ​ഴ്സൺ റോയിയുടെ മാതാവ് മേരിക്കുട്ടി ഡാനിയല്‍ വിദേശ രാജ്യത്തു ആയതിനാല്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല . സമീപ കാലത്ത് ഇവര്‍ മകളുടെ ആസ്ട്രേലിയ മെല്‍ബണില്‍ ഉള്ള വീട്ടിലേക്ക് പോയിരുന്നു . റോയിയും ഭാര്യയും മക്കളും പിന്നാലേ പോകുവാന്‍ ഉള്ള തയാറെടുപ്പ് നടത്തി .കോടികണക്കിന്…

Read More