30 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി

  konnivartha.com : പത്തനംതിട്ട : കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച നിലയിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.   ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഇന്ന് രാവിലെ ഡാൻസാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് ഇവ കണ്ടെടുത്തത്. വിവിധ ഇനങ്ങളിൽ പ്പെട്ട 37000 ലധികം പുകയില ഉൽപ്പന്ന പായ്ക്കറ്റുകൾ പിടിച്ചെടുത്തു. രാവിലെ പത്തു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടർന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ സ്ഥലം സന്ദർശിച്ചു. ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെയും, പത്തനംതിട്ട ഡി വൈ…

Read More