കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

  യോദ്ധാവ് എന്നപേരിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡുകൾ ജില്ലയിൽ തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് 620 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. കെട്ടിടനിർമാണ തൊഴിലിൽ ഏർപ്പെട്ടുവന്ന അസം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ബാറുവപ്പാര മംഗലോഡി ജില്ല ഫാജിൽ വീട്ടിൽ ഫസൽ ഹഖ്, ഡറാങ്ക് സ്വദേശി അത്താഫ് അലി എന്നിവരെയാണ്, കുറ്റൂരിലെ ഇവരുടെ താമസസ്ഥലത്തുനിന്നും ഞായർ രാത്രി ഏട്ടരയ്ക്ക് കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെ തുടർന്ന്, ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിൽ നടത്തിയ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ് ജില്ലയിലും നടന്നുവരികയാണ്.…

Read More