കോമ്പിങ് ഓപ്പറേഷൻ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേകപരിശോധനകളിൽ വിവിധ കുറ്റകൃത്യങ്ങളിലായി നിരവധി പേർ പിടിയിലായി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ലഹരിവസ്തുക്കൾക്കെതിരെ ഉൾപ്പെടെയുള്ള പരിശോധന നടന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ലഹരിവസ്തുക്കൾക്കെതിരെ 83 റെയ്‌ഡുകളാണ് നടന്നത്, കഞ്ചാവ് ബീഡി വലിച്ചതിന് ആകെ 11 കേസുകളിലായി 11 പേർ അറസ്റ്റിലായി. പത്തനംതിട്ട, ഇലവുംതിട്ട, ആറന്മുള, അടൂർ, പന്തളം കൂടൽ, കൊടുമൺ, തിരുവല്ല, കീഴ്‌വായ്‌പ്പൂർ, പെരുനാട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കഞ്ചാവ് ബീഡി വലിച്ചവർക്കെതിരെ നടപടി കൈക്കൊണ്ടത്.പത്തനംതിട്ടയിൽ രണ്ടും, മറ്റ് സ്റ്റേഷനുകളിലായി ഓരോന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11 പ്രതികളിൽ മൂന്നുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പൊതുസ്ഥലത്തെ മദ്യപാനത്തിന് ജില്ലയിൽ ആകെ 12 കേസുകളെടുത്തു. പത്തനംതിട്ട 2, മലയാലപ്പുഴ 1, ആറന്മുള…
Read More