ലോക്ക് ഡൗണ്‍ കാലത്തെ പോലീസ്

പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19,129 കേസുകള്‍, 19,900 അറസ്റ്റ്; 14,323 വാഹനങ്ങള്‍ പിടിച്ചെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗണ്‍ അഞ്ചു മാസം തികയുമ്പോള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് കളംനിറഞ്ഞു നില്‍ക്കുകയാണ് പത്തനംതിട്ട ജില്ലാപോലീസ്. രോഗവ്യാപനം തടയുന്നതിന് ആവിഷ്‌കരിക്കപ്പെട്ട നിയന്ത്രണങ്ങളും നിബന്ധനകളും ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനുമൊപ്പം നടപ്പാക്കുന്നതിന് അക്ഷീണമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വാഹനപരിശോധന, ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍, സാമൂഹിക അകലം തുടങ്ങിയ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരായ നിയമനടപടികള്‍, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കല്‍, ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അര്‍ഹരായ കുട്ടികള്‍ക്ക് സഹായങ്ങള്‍ എത്തിക്കല്‍, അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കല്‍, ജനമൈത്രി എസ് പി സി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, ലോക്ക് ഡൗണ്‍ കാലത്തെ ദൗര്‍ലഭ്യം മുതലെടുത്തു മദ്യ-ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ അനധികൃത നിര്‍മാണം വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍…

Read More