ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചന ശ്രമങ്ങള്‍ വൈകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍. അറ്റ്ലസ് ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം, നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റ് മൂന്ന് ബാങ്കുകള്‍ ഇതിന് സന്നദ്ധമായിട്ടില്ലെന്നും ഇന്ദിര പറയുന്നു. അറ്റലസ് രാമചന്ദ്രന്‍ ജയിലിലായതോടെ ഒപ്പമുളള പലരും കളളക്കളി നടത്തിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ് എന്നും ഖലീജ് ടൈംസ്സ് റിപ്പോര്‍ട്ടര്‍ അഞ്ജന ശങ്കറിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദിര രാമചന്ദ്രന്‍ വെളിപ്പെടുത്തി. രാമചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇന്ദിര ആദ്യമായി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖമാണിത്. വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.…
Read More