Vartalap Regional Workshop organised in Pathanamthitta

  We must be prepared to face the challenges posed by emerging technologies such as AI: Pathanamthitta District Collector Prem Krishnan IAS   konnivartha.com: Along with embracing emerging technologies, we must also be prepared to face the challenges they pose, said Pathanamthitta District Collector Premkrishnan IAS, while inaugurating Varthalap, a one-day media workshop organized by the Press Information Bureau Thiruvananthapuram, for journalists in Pathanamthitta district. The Collector noted that artificial intelligence is rapidly making inroads into every sector, including journalism, adding that a time may soon come when AI-generated news…

Read More

വാർത്താലാപ് പ്രാദേശിക മാധ്യമ ശില്പശാല പത്തനംതിട്ടയിൽ സംഘടിപ്പിച്ചു

  വികസിച്ചുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടി സജ്ജമാകേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ എ എസ്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലുമെന്ന പോലെ, മാധ്യമപ്രവർത്തനത്തിലും എഐ യുടെ കടന്നുവരവുണ്ടെന്നും, മനുഷ്യർ ചെയ്യുന്നതിന് സമാനമായ രീതിയിൽ എഐ വാർത്താ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനം സുപ്രധാനമാണെന്നു സൂചിപ്പിച്ച ജില്ലാ കളക്ടര്‍, വ്യാജ വാർത്തകൾ പെരുകുന്ന ഇക്കാലത്ത്, മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്ത് ഉത്തരവാദിത്തത്തോടെ വാർത്തകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജവാർത്തകളാണ് ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്, ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ പളനിച്ചാമി…

Read More

പത്തനംതിട്ടയില്‍ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു 

  Konnivartha. Com :കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല -വാർത്താലാപ് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .   പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു .പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം പറഞ്ഞു .   പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി . മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു . വിവിധ വിഷയങ്ങളില്‍ പ്രാമുഖ്യ വ്യക്തികള്‍ ക്ലാസ് നയിച്ചു . ബോബി എബ്രഹാം ,ഷാജൻ സി കുമാർ,​ഗോപകുമാർ,സുനിൽ കൃഷ്ണൻ,പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി തുടങ്ങിയവര്‍ സംസാരിച്ചു .…

Read More

മാധ്യമ ശില്പശാല ഇന്ന് പത്തനംതിട്ടയിൽ നടക്കും

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്പശാല -വാർത്താലാപ് ഇന്ന് (2025 സെപ്റ്റംബർ 25 ന് ) നടക്കും. പത്തനംതിട്ട എവർ​ഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ പത്തിന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിക്കും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ…

Read More

PIB to Host Vartalap Regional Media Workshop for Journalists in Pathanamthitta on September 25th

  konnivartha.com: Press Information Bureau, Thiruvananthapuram, under the Ministry of Information and Broadcasting, Government of India, will organize a one-day media workshop, Vartalap, for regional journalists in Pathanamthitta district. The event will be held on September 25th, 2025, at Evergreen Continental, Pathanamthitta, commencing at 10:00 a.m. The workshop will be inaugurated by District Collector Prem Krishnan, with V. Palanichamy, Additional Director General, PIB Kerala-Lakshadweep Region, presiding over the function. Biju Kurian, President, Pathanamthitta Press Club, will deliver the keynote address. George Mathew, Deputy Director, PIB, will deliver the welcome address,…

Read More

കൊല്ലം : പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

    konnivartha.com: ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിചൈത്ര തെരേസ ജോൺ. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചൈത്ര. മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സമൂഹം എന്ന നിലയിൽ നാം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. മാധ്യമപ്രർത്തകർക്ക് സ്വയം വിലയിരുത്താനും കഴിവുകൾ മെച്ചപ്പെടുത്താനും വാർത്താലാപ് പോലുള്ള ശില്പശാലകൾ സഹായകമാണെന്നും ചൈത്ര തെരേസ ജോൺ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ ഏതെങ്കിലും മേഖലകളിൽ സവിശേഷ പ്രാവീണ്യം നേടാൻ ശ്രമിക്കണമെന്നും, അത് മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം…

Read More