ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ട്; അതിതീവ്ര മഴയ്ക്കു സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ടും നാളെ (ഓഗസ്റ്റ് 8)ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്നത് വെള്ളപ്പൊക്കം /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യത വര്‍ധിപ്പിക്കും. മുന്‍കരുതലിന്റെ ഭാഗമായി പ്രളയ ഭീഷണി /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടനെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അതത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ…
Read More