മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി റാന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ എംഎല്‍എ നേരിട്ടെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തര സന്ദര്‍ശനം നടത്തി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പെരുനാട് പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ അട്ടത്തോട് കിഴക്കേക്കര, അട്ടത്തോട് പടിഞ്ഞാറെക്കര, നാറാണംതോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പെരുനാട് പഞ്ചായത്തിലെ ഉള്‍പ്രദേശമായ മണക്കയം ബിമ്മരത്ത് മണ്ണിടിച്ചില്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അവിടെയുള്ള 21 കുടുംബങ്ങളിലെ 83 ആളുകളെ ബിമ്മരം കമ്മ്യൂണിറ്റി ഹാളിലേക്ക് ഉടന്‍തന്നെ മാറ്റിപ്പര്‍പ്പിക്കുവാനും, ഭക്ഷണവും,…

Read More