പത്തനംതിട്ട സുബലാ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സുബലാ പാര്‍ക്കിന്റെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ആരംഭിച്ച ഇനിയും പൂര്‍ത്തിയാകാത്ത സുബലാ പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റില്‍ സുബലാ പാര്‍ക്കിന് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. നേരത്തെ എസ്സി കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് ഇതിന് തുക അനുവദിച്ചിരുന്നത്. ബജറ്റില്‍ തുക അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന തുക കൊടുത്ത് തീര്‍ത്തു. ഇതിനെ തുടര്‍ന്ന് നിര്‍മാണം പുനരാരംഭിക്കാന്‍ എംഎല്‍എ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുളളവരുടെ യോഗം വിളിച്ച് ചേര്‍ത്തു. ഈ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാന്‍ തയാറാക്കി. വരുന്ന ആഴ്ച തന്നെ ഇതിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന്…

Read More