ജില്ലയില്‍ എലിപ്പനിക്കും പകര്‍ച്ചപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി പൊതുബോധവത്ക്കരണം നടത്തണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ജൂലൈയില്‍ ആരംഭിക്കും. മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും. നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ മുന്‍പുള്ളതാണ്. അതില്‍ മാറ്റം വരുത്തുമെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി പൊങ്ങണാംതോടിന്റെ സര്‍വേ പൂര്‍ത്തിയാക്കണം. ആറാട്ടുപുഴ-ചെട്ടിമുക്ക്, വള്ളംകുളം – തോട്ടപ്പുഴ റോഡ് എന്നിവിടങ്ങളില്‍ പൈപ്പ് സ്ഥാപിച്ചത് മണ്ണിട്ട് ശരിയായി മൂടിയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. പത്തനംതിട്ട…
Read More