സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ :9446302066, 7034612362. ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തിയ പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു. 35 വിദ്യാര്‍ഥികള്‍ സംരഭക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ചടങ്ങില്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ സി. വിജി, അസാപ്പ് പ്രോഗ്രാം…
Read More