പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും

  പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്ന മന്ത്രി. ദീര്‍ഘവീക്ഷണത്തോടെയുള്ള മാസ്റ്റര്‍പ്ലാനാകും തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ കാത്ത്‌ലാബിന്റെ മികച്ചപ്രവര്‍ത്തനം വിലയിരുത്തി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് കോടി പത്തു ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ 14 ജില്ലകളിലും ജില്ലാ ആശുപത്രിയില്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഭാവിയില്‍ ആശുപത്രിയില്‍ വരുന്ന എല്ലാ മാറ്റങ്ങളുടെയും അവലോകനം നടത്തുക, ആശുപത്രിയുടെ സുസ്ഥിര വികസനം ഉറപ്പു…

Read More