ലേലം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗമോ, നിരതദ്രവ്യം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാം. ഇ- മെയില്‍ [email protected] ഫോണ്‍ – 0468-2222630 മസ്റ്ററിംഗ് നടത്തണം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുമ്പ് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗിനുളള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ നല്‍കണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍…
Read More