കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂർ അനിതനിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണൽ എസ് പി ആർ. രാജൻ, ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി ഇന്ന് വൈകുന്നേരം ജില്ലാപോലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർ, മനസാന്നിധ്യം കൈവിടാതെ കള്ളന്റെ കൈയിൽ മുറുകെ പിടിച്ചു നിർത്തുകയും മാല പറിച്ചുകടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. നിരവധി മോഷണ കേസുകളിലും, കവർച്ച കേസുകളിലും പ്രതിയും, പോലീസിന് എന്നും തലവേദനയുമായ ബിനു തോമസ് ആണ് കോയിപ്രം പോലീസിന്റെ…
Read More