പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്നു

  ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ കളക്ടറെ അലോട്ട്‌മെന്റുകള്‍ അധികൃതമാക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍.നന്ദകുമാര്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്‍ തുക നല്‍കല്‍, വിവിധ ഇനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കിയ ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കല്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍, വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ അധികാര പരിധിയില്‍ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍…

Read More