പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ (21/11/2024 )

സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈന്‍ ഫീല്‍ഡ് ടര്‍ഫില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും തണ്ണീര്‍ത്തട അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന തണ്ണീര്‍തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇളം ശൂരനാട് – കുന്നിട – കൊല്ലോട്ടില്‍ നീര്‍ത്തട വൃഷ്ടി പ്രദേശത്തെ ഗുണഭോക്താക്കള്‍ക്കായി ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും നടത്തി. എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് മെമ്പര്‍ കെ. സുരേഷ് അധ്യക്ഷനായി.…

Read More