ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്താന്‍ സ്‌കൂള്‍തല ജെന്‍ഡര്‍ ഡെസ്‌ക് സംവിധാനത്തിന് കഴിയണം: അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്‍ത്തിയെങ്കില്‍ മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂ, അതിനുവേണ്ടിയുള്ള സംവിധാനമായി സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഡെസ്‌കുകള്‍ മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന വകുപ്പ്, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ആഡിറ്റോറിയത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ്റ്റര്‍ ട്രെയ്‌നറും കൗണ്‍സിലറുമായ ഡോ. പ്രകാശ് രാമകൃഷ്ണന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ ഡേവിഡ് റെജി മാത്യു,കില റിസോഴ്‌സ്‌പേഴ്‌സണ്‍ എം.വി.രമദേവി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നക്ഷത്ര, നിരുപമ, സഖി വനിതാ പഠന…
Read More