പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19-3-2022 )

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ,  ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്(https://pathanamthitta.nic.in)  അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in)എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 04682 -322706, 322708.       നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഭൂമിയുടെ സ്വഭാവ വ്യതിയാനവുമായി ബന്ധപ്പെട്ട് അടൂരില്‍ അദാലത്ത് നടത്തി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച് ലഭിക്കുന്നതിന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷകളില്‍ കാലതാമസം വന്ന ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തി. റവന്യൂ വകുപ്പ്…

Read More