പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/11/2024 )

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ് കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 8304926081.   ഇടത്താവളം ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തന്മാര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഇടത്താവളം ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ മിനി സുരേഷ്, ബിജോ പി മാത്യു, ബിജിലി പി ഈശോ, സോണി കൊച്ചുതുണ്ടില്‍, ടി ടി വാസു , സുനിതാ ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.   പുസ്തക പ്രദര്‍ശനം ഇന്ന് (19) ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍…

Read More