ടെന്‍ഡര്‍ വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം -കാര്‍ (എസി)വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ -8281999053,0468 2329053. പരിശീലനം ജൂലൈ 20 ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും സംസ്‌കരണവും, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 20ന് തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. മേല്‍ വിഷയത്തില്‍ തുടര്‍ന്ന് ഉല്‍പന്ന നിര്‍മ്മാണം ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂലൈ 19ന് വൈകുന്നേരം 3.30 മുമ്പായി 8078572094 എന്ന…
Read More