പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 17/12/2024 )

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍  ചേരുന്ന ചടങ്ങില്‍ ഡിസംബര്‍ 20 ന്്  ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തറക്കല്ലിടും. മൂന്ന് നിലയില്‍ വിഭാവനം ചെയ്തിട്ടുളള ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അടങ്കല്‍ തുക ഒരുകോടി രൂപ വകയിരുത്തി. അഞ്ച്  ബാത്ത് അറ്റാച്ച്ഡ് പേവാര്‍ഡ് മുറികള്‍, ഫാര്‍മസി, നേഴ്സിംഗ് റൂം അടക്കമുളള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.  അയിരൂര്‍ ആയുര്‍വേദാശുപത്രിക്കും ഒരുകോടി രൂപ അടങ്കല്‍ തുക അനുവദിച്ചു. ബോര്‍ഡുകള്‍ നീക്കം ചെയ്യണം പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ തന്നെ എടുത്തമാറ്റണം,  അല്ലെങ്കില്‍ പഞ്ചായത്ത് തന്നെ നീക്കം ചെയ്തിട്ട് പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍…

Read More