പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 15/10/2024 )

ജില്ലാ പദ്ധതിരേഖ :ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും- ജില്ലാ കലക്ടര്‍ ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ വികസനം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകള്‍, മാറ്റം കടന്ന് വരേണ്ട ഇടങ്ങള്‍, അതിനായുളള മാര്‍ഗ്ഗങ്ങള്‍, ഭാവിയെ മുന്നില്‍കണ്ടുളള പദ്ധതികളിലേക്കുളള സൂചകങ്ങള്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായിരിക്കണം അന്തിമരേഖ. ജില്ലയുടെ മികവ് മുന്‍നിര്‍ത്തിയുളള ആസൂത്രണം പദ്ധതികളുടെ രൂപീകരണത്തില്‍ ഗുണകരമായ സ്വാധീനമാണ് ചെലുത്തുക. ചുമതലയുളള ഓരോരുത്തരും നിശ്ചിത സമയത്തിനുളളില്‍ വിവരങ്ങള്‍ കൈമാറണം. അതത്…

Read More