പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 14/06/2024 )

പത്തനംതിട്ട ജില്ലയില്‍ ഏഴ് കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി പത്തനംതിട്ട ജില്ലയില്‍ ഏഴ് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി. അടൂര്‍ മണ്ഡലത്തിലെ പഴയ എം.സി റോഡിനെയും ഏനാത്ത് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡുകളുടേയും ലിങ്ക് റോഡിന്റെയും നവീകരണത്തിനും പന്തളം എന്‍.എസ്.എസ്. കോളജ് ജംഗ്ഷനില്‍ കാല്‍നട മേല്‍പ്പാലം നിര്‍മിക്കുന്നതിനും മൂന്നര കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തെളിവെടുപ്പ് യോഗം 20 ന് സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്‍ഡ്…

Read More