പരിണയം പദ്ധതി: മാനദണ്ഡങ്ങള് പരിഷ്കരിച്ചു ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്മക്കള്ക്കും ഭിന്നശേഷിക്കാരായ പെണ്കുട്ടികള്ക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയപദ്ധതി മാനദണ്ഡങ്ങള് പരിഷ്കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്മക്കള്ക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സര്ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെണ്മക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെണ്മക്കള്ക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്ട്ടല് മുഖേന അപേക്ഷിക്കാം. ഫോണ്: 04682 325168. ഭിന്നശേഷി സ്വാശ്രയ പദ്ധതി :മാനദണ്ഡങ്ങള് പരിഷ്കരിച്ചു ഭിന്നശേഷിക്കാര്ക്ക് സ്വയംതൊഴില് ധനസഹായം നല്കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങള് പരിഷ്കരിച്ചു. ഭിന്നശേഷിക്കാരായ മകനെ/മകളെ, സംരക്ഷിക്കുന്ന വിധവയായ അമ്മയ്ക്ക് സ്വയംതൊഴില് ചെയ്യുന്നതിന് ധനസഹായം നല്കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങളിലാണ് മാറ്റം. പുതുക്കിയ മാനദണ്ഡപ്രകാരം മുഴുവന്സമയസഹായി ആവശ്യമുള്ള 50 ശതമാനത്തില് കൂടുതല് ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചുവരുന്ന മാതാവ്/ പിതാവ്/…
Read More