ഗതാഗത നിയന്ത്രണം കോഴിപ്പാലം- കാരയ്ക്കാട് റോഡില് പുനരുദ്ധാരണ പ്രവര്ത്തികള് ആരംഭിക്കുന്നതിനാല് ഈ റോഡിലെ വാഹന ഗതാഗതം (2) മുതല് ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. കോഴിപ്പാലം ഭാഗത്തു നിന്നും കാരയ്ക്കാട് -മുളക്കുഴ -കിടങ്ങന്നൂര് ഭാഗങ്ങളിലേക്ക് പോകേണ്ടവര് പൊയ്കയില്മുക്ക് ജംഗ്ഷനില് എത്തുന്നതിന് മുന്പ് വലതു വശത്തേക്കുളള പി.ഐ.പി കനാല് പാതയിലും കാരയ്ക്കാട് ഭാഗത്തു നിന്നും കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവര് പൊയ്കയില്മുക്ക് ജംഗ്ഷനില് നിന്നും ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാല് പാത വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. വനിതാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു വിവിധ മേഖലകളില് സ്തുത്യര്ഹമായ നേട്ടങ്ങള് കൈവരിച്ച വനിതകളില് നിന്നും 2021 വര്ഷത്തെ വനിതാരത്ന പുരസ്കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്ഡ്. താല്പര്യമുള്ളവര് പത്തനംതിട്ട ജില്ലാ…
Read More