വനിതാ കമ്മീഷൻ സിറ്റിംഗ് വനിതാ കമ്മിഷൻ സിറ്റിംഗ് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ ഫെബ്രുവരി 28 ന് രാവിലെ 10 മുതൽ നടക്കും. കേരള ലളിതകലാ അക്കാദമി – ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വീസും ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം. ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍…
Read More