വിദ്യാഭ്യാസ വായ്പാ അദാലത്ത്: അപേക്ഷ സമര്‍പ്പിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം. നഗരസഭാ ബസ് സ്റ്റാൻഡിൽ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഹാജി സി മീരാസാഹിബ് സ്മാരക ബസ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്റ്റാൻഡ് യാഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്താണ് ബസ്റ്റാൻഡ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണ ഘട്ടത്തിൽ…
Read More