രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരം അറിയിക്കണം തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുടെ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ പേര്. ഓഫീസ് വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍…
Read More