പത്തനംതിട്ട ജില്ല :പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 10/07/2024 )

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, സിസിടിവി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക. ക്വട്ടേഷന്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827. എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട്…

Read More