തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലേക്കുള്ള റോഡ് സൗകര്യം കൂടുതല്‍മെച്ചപ്പെടുത്തും. മെഡിക്കല്‍ ടീമിന്റെ സേവനം എല്ലാദിവസവുണ്ടാകും. ഭക്ഷണ സ്റ്റാളുകളിലെ ജീവനകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.മല്ലപ്പള്ളി തഹസില്‍ദാറുടെ നേത്യത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് വാണിഭത്തിന്റെ ക്രമീകരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. നവംബര്‍ 16 മുതലാണ് വ്യശ്ചികവാണിഭം.…
Read Moreടാഗ്: Pathanamthitta District : Important Notifications ( 28/10/2024 )
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2024 )
സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹവാസുരഘു, മിഷന്‍ ശക്തി കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ , സ്‌കൂള്‍ കൗണ്‍സിലര്‍ വീണാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍സില്‍ ഡ്രോയിംങ് മത്സരത്തില്‍ വിജയികളായ ആര്‍. ദേവിക, അനറ്റ് ലിസ് വര്‍ഗീസ്, ദേവനന്ദ ഡി. നായര്‍, ആഷ്‌ന സന്തോഷ് എന്നീ കുട്ടികളെ അനുമോദിച്ചു. ഡോ. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍…
Read More