ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : അവലോകനയോഗം ചേര്‍ന്നു ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തി. ഹരിത ചട്ടം പാലിച്ച് പരിഷത്ത് സംഘടിപ്പിക്കും. അനധികൃത കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഹിന്ദുമത കണ്‍വന്‍ഷന്‍ നടക്കുന്ന ദിവസങ്ങള്‍ക്ക് രണ്ടു ദിവസം മുന്‍പ് മുതല്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് സമ്മേളന നഗരിയും പരിസരവും ശുചീകരിക്കും. കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ജീവനക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡും നിര്‍ബന്ധമാക്കും. മാലിന്യം വലിച്ചെറിയിരുന്നവരില്‍ നിന്ന് സ്‌പോട്ട് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുവാനും തീരുമാനമായി. ഹരിതകര്‍മ്മസേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കി ആരോഗ്യ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനുരാധ ശ്രീജിത്ത് , ഗാമപഞ്ചായത്ത് സെക്രട്ടറി ടി എസ് സജീഷ്, ഗ്രാമപഞ്ചായത്ത്…
Read Moreടാഗ്: Pathanamthitta District : Important Notifications ( 28/01/2025 )
പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/01/2025 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കൂണ്‍കൃഷി പരിശീലനം, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ് നിര്‍മ്മാണപരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04682270243 ,8330010232. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറു മാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍,പാര്‍ടൈം ബാചുകളിലേക്ക് എസ് എസ് എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081. കോന്നി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന് കോന്നി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ലേലം 29ന്…
Read More