ലീഗല്‍ മെട്രോളജി വകുപ്പ് : മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ konnivartha.com : ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്പന നടത്തുക, എംആര്‍പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും. സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന്…
Read More