പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/07/2024 )

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടാങ്ങള്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മല്ലപ്പള്ളി പിഓ- 689585 എന്ന വിലാസത്തില്‍ ആഗസ്റ്റ് ഒന്‍പതിനുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍ : 0469 2681233. സീറ്റൊഴിവ് സര്‍ക്കാര്‍ സ്ഥാപനമായ സീപാസിന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്പ്‌ളൈഡ് ലൈഫ് സയന്‍സസില്‍ എം.എസ്സി ഫിഷറി ബയോളജി…

Read More