ദേശീയ സമ്മതിദായക ദിനം: അഭിജിത് അമല്‍രാജ് മുഖ്യാതിഥി ജനുവരി 25 ദേശീയ സമ്മതിദായക ദിനം ജില്ലാതല ഉദ്ഘാടനത്തില്‍ റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോകചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിജിത് അമല്‍രാജ് മുഖ്യാതിഥിയാകും. രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ. പ്രേംകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ നിയമ ഓഫീസര്‍ കെ. സോണിഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മിനി തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും. ‘വോട്ടു ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും, ഉറപ്പായും’ എന്നതാണ് ദിനാചരണ സന്ദേശം. വൈകിട്ട് 5.30 ന് ഗാന്ധി സ്‌ക്വയര്‍ സമീപം ഫ്ളാഷ് മോബും ഗാന്ധി സ്‌ക്വയറില്‍ നിന്ന് മിനി സിവില്‍…
Read More