ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കും. അവസാന തീയതി ജനുവരി 24. ഫോണ്‍: 9495999688. അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍…
Read More