പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/10/2024 )

മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും ഭൂവിനിയോഗ ബോര്‍ഡ് സെമിനാര്‍ ( ഒക്ടോബര്‍ 19) സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രകൃതിവിഭവ സംരക്ഷണ- ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി ‘ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തില്‍ നടത്തുന്ന  സെമിനാര്‍  (ഒക്ടോബര്‍ 19) രാവിലെ 10.15 ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്ത്തല പ്രകൃതിവിഭവ ഡേറ്റാബാങ്ക്  പ്രകാശനവും അനുബന്ധമായി നടക്കും. സീറ്റ് ഒഴിവ് മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളില്‍ സീറ്റ്ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം  ഒക്ടോബര്‍ 30 വരെ പ്രവേശനം നേടാം.   ഫോണ്‍:  0468-2259952, 9995686848, 8075525879, 9496366325. ടെന്‍ഡര്‍ മല്ലപ്പളളി ശിശുവികസനപദ്ധതി…

Read More