പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )

സമൂഹത്തിന്റെ പൊതുബോധ  നിര്‍മിതിയില്‍  സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട്   വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി   ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഇനിയും പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പാക്കാന്‍ ആയാണ് ഭരണഘടന തന്നെ സ്ത്രീയ്ക്ക് സംവരണം നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആയിട്ടില്ല. ഏറെ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തില്‍ പോലും നയ രൂപീകരണ സമിതികളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ല.   വനിത സംവരണ നിയമം കഴിഞ്ഞ ലോക്‌സഭ കാലത്ത് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി.…

Read More