ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍: വാരാചരണം 17 വരെ കുടുബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള പ്രധാന ദിനാചരണങ്ങള്‍ സംഘടിപ്പിക്കും. ലോക മാനസികാരോഗ്യദിനം, അന്തര്‍ദേശീയ ബാലികാദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ദേശീയ ദുരന്ത നിവാരണദിനം, അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനം, ലോക വിദ്യാര്‍ഥി ദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം എന്നിവ ഉള്‍പ്പെടുത്തിയാണ് വാരാഘോഷ പരിപാടികള്‍. അവോവല്‍ 2024 – ബില്‍ഡിംഗ് ദി ഫ്യൂച്ചര്‍ എന്ന പേരിലാണ് ഈ വര്‍ഷത്തെ വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടെന്‍ഡര്‍ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി സൈറ്റ് ക്ലിയര്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 26. ഫോണ്‍ : 0469 2656505. ആട് വസന്തരോഗ നിര്‍മാര്‍ജ്ജനം ആടുവസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവയ്പ്…
Read Moreടാഗ്: Pathanamthitta District : Important Notifications ( 10/10/2024 )
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2024 )
കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണോദ്ഘാടനം 14 ന് സംസ്ഥാനസര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ കൈക്കൂലി വിവാദം;വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും- ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിന്മേല്‍ അടിയന്തരമായ…
Read More