അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറ•ുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. വിദേശത്ത് സ്റ്റാഫ് നഴ്സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 100 ലധികം പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. യോഗ്യത ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്സിങ് പ്രാക്ടിസിംഗ്…
Read More