പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പ് ( 26/06/2023)

ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു ജില്ലാ തലത്തില്‍ എസ്എസ്എല്‍സി/സിബിഎസ്ഇ/ഐസിഎസ്ഇ/പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് /എ1 ഗ്രേഡ് കരസ്ഥമാക്കിയ  വിമുക്തഭടന്മാരുടെ  മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23 ലെ ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 14ന് മുന്‍പ് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2961104. ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24 ലെ ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളര്‍ഷിപ്പിനുളള  അപേക്ഷ ക്ഷണിച്ചു. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്  അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്  ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക്  അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍…

Read More