പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ /തൊഴില്‍ അവസര വാര്‍ത്തകള്‍ ( 01/08/2023)

മെഗാ തൊഴില്‍ മേള  സംഘാടക സമിതി കോന്നി ടൂറിസം എക്‌സ്‌പോ കരിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരണയോഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ് 21 ന് രാവിലെ 9 മണി മുതല്‍ മേള ആരംഭിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നൂറില്‍ അധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് (സിഐഐ) എന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്. ഏനാദിമംഗലം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍  ആദില എസിനെയും കണ്‍വീനറായി ജില്ലാ പ്രോഗ്രാം മാനേജര്‍  ഷിജു എം സാംസണിനേയും തിരഞ്ഞെടുത്തു. സിഐഐ മാനേജര്‍ ആദര്‍ശ് മോഹന്‍, ജനപ്രതിനിധികള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍…

Read More