നെല്ലിമുകള് – തെങ്ങമം റോഡിന് ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര് അടൂര് നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് പാതകളില് ഒന്നായ നെല്ലിമുകള് തെങ്ങമം റോഡിന് പത്ത് കോടി 20 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. നെല്ലിമുകള് ജംഗ്ഷന് മുതല് തെങ്ങമം, കൊല്ലായിക്കല് പാലം ഭാഗത്തിനുശേഷമുള്ള വെള്ളച്ചിറ വരെയാണ് പദ്ധതിയില് ഉള്പ്പെട്ടിരിക്കുന്നത്. ബിഎം ആന്ഡ് ബിസി നിലവാരത്തില് എട്ടര കിലോമീറ്റര് റോഡ് ഭാഗം ഇതില് ഉള്പെടുന്നു. മണ്ഡലത്തിന്റെ വികസന തുടര്ച്ചക്ക് സംസ്ഥാന സര്ക്കാര് പ്രതിജ്ഞാബദ്ധമായി നില്ക്കുന്നുവെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്ത്തിപൂര്ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി സ്പീക്കര് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകള്ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്ക് 1147.5 ലക്ഷം രൂപയുടെ…
Read More