പത്തനംതിട്ട : വോട്ടിംഗ് യന്ത്രങ്ങള് സീല് ചെയ്തു പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര് എന്നീ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ ഇലക്ഷന് പേപ്പറുകളും ചെന്നീര്ക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൗണ്ടിംഗ് സ്റ്റേഷനില് നിന്നും കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാതല ഇലക്ഷന് വെയര് ഹൗസില് എത്തിച്ച് ജില്ലാകളക്ടര് എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില് സീല് ചെയ്തു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് സി. പത്മചന്ദ്രക്കുറുപ്പ് ഡിസിസി ജനറല് സെക്രട്ടറി ജി രഘുനാഥ്, യുഡി എഫ് പ്രതിനിധി അജിത്ത് മണ്ണില്, ഉദ്യോഗസ്ഥര് തുടങ്ങിയവര് സന്നിഹിതരായിരുന്നു. ശ്രദ്ധാപൂര്വമുള്ള മാലിന്യസംസ്കരണം പ്രധാനം: ജില്ലാ കളക്ടര് ശ്രദ്ധാപൂര്വമുള്ള മാലിന്യസംസ്കരണമാണ് മലിനീകരണം തടയുന്നതിനുള്ള പ്രധാന മാര്ഗമെന്ന് ജില്ലാ കളക്ടര് എസ്. പ്രേം കൃഷ്ണന് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് .ഡബ്ല്യൂ…
Read More