പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/10/2025 )

പത്തനംതിട്ട നഗരസഭ വികസന സദസ് ഒക്ടോബര്‍ 30ന്:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട നഗരസഭയിലെ വികസന സദസ് ഒക്ടോബര്‍ 30ന് രാവിലെ 10.30 ന് അബാന്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.   സെക്രട്ടറി എ. മുംതാസ് നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടം അവതരിപ്പിക്കും. റിസോഴ്‌സ് പേഴ്‌സണ്‍ വികസന സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന- ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കുവാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് പത്തനംതിട്ട ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 10.30 മുതല്‍…

Read More