ഹജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് (ഏപ്രില്‍ 26) ഹജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീര്‍ഥാടകര്‍ക്ക് ഇന്ന് (ഏപ്രില്‍26) ന് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ക്യാമ്പ്. സര്‍ക്കാര്‍ പട്ടികയിലുള്ള തീര്‍ഥാടകര്‍ തിരിച്ചറിയല്‍രേഖ, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. തൊഴില്‍ മേള (ഏപ്രില്‍ 26) കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്ന് ( ഏപ്രില്‍ 26) തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495999688. പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം.…
Read More