പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/07/2025 )

വാവ്ബലി തര്‍പ്പണം : നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കടക  വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25 ന് തിരുവല്ല പുളിക്കീഴില്‍ സ്ഥാപിക്കുന്ന ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25 രാവിലെ 10.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന…

Read More