മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് (24) തുറക്കും പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി ഇന്ന് (24) രാവിലെ ആറു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കക്കാട്ടാറില്‍ 50 സെ. മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതപുലര്‍ത്തണം. ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ശുചിത്വ പ്രൊജക്ടുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറത്ത്,…
Read More