കടമ്പനാട്, കവിയൂര്‍ വികസന സദസ് ഒക്ടോബര്‍ 24 ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന സദസും അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവുംഒക്ടോബര്‍ 24 ഉച്ചയ്ക്ക് രണ്ടിന് കുഴിയക്കാല മൂന്നാം മാര്‍ത്തോമ്മ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയാകും. സംസ്ഥാന വികസന നേട്ടം റിസോഴ്‌സ് പേഴ്‌സണ്‍ കെ രാധകൃഷ്ണപിള്ളയും ഗ്രാമപഞ്ചായത്ത് വികസന നേട്ടം സെക്രട്ടറി ജി അനില്‍കുമാറും അവതരിപ്പിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെയും ഹരിത കര്‍മസേനാംഗങ്ങളെയും ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ എസ് കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കവിയൂര്‍ വികസന സദസ് രാവിലെ 10 ന് എസ്എന്‍ഡിപി ഹാളില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം…
Read More