പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/10/2025 )

മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23ന് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 10 ന് കുമ്മണ്ണൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോന്നി മിനി ബൈപാസ് ഉദ്ഘാടനം ഒക്ടോബര്‍ 23 ന് കോന്നി മിനി ബൈപ്പാസിന്റെ ഉദ്ഘാടനവും കോന്നി- വെട്ടൂര്‍ -കൊന്നപ്പാറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും ഒക്ടോബര്‍ 23 രാവിലെ 10.30ന് കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ്…

Read More